അള്‍ത്താരയ്ക്ക് മുന്നില്‍ രണ്ട് സ്ത്രീകളോടൊപ്പം വൈദികന്റെ ലൈംഗികവേഴ്ച, വീഡിയോ ചിത്രീകരണം ; ആര്‍ച്ച് ബിഷപ്പ് അള്‍ത്താര കത്തിച്ചുകളഞ്ഞു

പൊതുസ്ഥലത്തുള്ള അശ്ലീല പ്രദര്‍ശനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലൂസിയാന: പള്ളി അള്‍ത്താരയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത വൈദികന്‍ അറസ്റ്റിലായതിന് പിന്നാലെ, അള്‍ത്താര അഗ്നിക്കിരയാക്കി.  ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച്ബിഷപ്പ് ഗ്രിഗോറി റെയ്മണ്ട് നേരിട്ട് എത്തിയാണ് അള്‍ത്താര കത്തിച്ചു കളഞ്ഞത്.  പാപം നടന്ന അള്‍ത്താര കത്തിക്കണമെന്ന ക്രിസ്തീയ വിശ്വാസം അനുസരിച്ചായിരുന്നു നടപടി. 

പള്ളിയുടെ വിശുദ്ധി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ആചാരപരമായ ചടങ്ങുകള്‍ അര്‍ച്ച് ബിഷപ്പ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൂയിയാനയിലെ പേള്‍ റിവറിലുള്ള സെയിന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ റോമന്‍ കത്തോലിക്കാ പള്ളിയിലെ വൈദികനായ ട്രാവിസ് ക്ലാര്‍ക്ക് ആണ് അള്‍ത്താരയില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് പിടിയിലായത്. ഒക്ടോബര്‍ എട്ടിനാണ് കത്തോലിക്കാ വൈദികനെയും രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വൈദികന്‍ ഒരേസമയം രണ്ട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരാള്‍ യാദൃച്ഛികമായി കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പള്ളിയില്‍ അസാധാരണമായ തരത്തില്‍ വെളിച്ചം കണ്ട് ഇയാള്‍ നോക്കിയപ്പോഴാണ് ലൈംഗിക വേഴ്ചയും വീഡിയോ ചിത്രീകരണവും കണ്ടത്. 

അള്‍ത്താര നിറയെ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിരത്തി വെച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വൈദികനെയും സ്ത്രീകളെയും അറസ്റ്റ് ചെയ്തു. വൈദികനൊപ്പമുള്ള ലൈംഗിക ബന്ധം ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സ്ത്രീകള്‍ മൊഴി നല്‍കിയത്. 

അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ അശ്ലീല ചിത്രങ്ങളിലെ നടിയാണെന്ന് പൊലീസ് പറയുന്നു. പൊതുസ്ഥലത്തുള്ള അശ്ലീല പ്രദര്‍ശനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായതോടെ ട്രാവിസ് ക്ലാര്‍ക്കിനെ അതിരൂപത സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com