ഓമനിച്ച് വളര്‍ത്താന്‍ പൂച്ചയ്ക്കായി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കി; കിട്ടിയത് മൂന്ന് മാസം പ്രായമുളള കടുവക്കുട്ടി, ഞെട്ടിത്തരിച്ച്‌ ദമ്പതികള്‍ 

സവന്ന പൂച്ചയ്ക്കായി ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ദമ്പതികള്‍ക്ക് ലഭിച്ചത് കടുവ കുട്ടിയെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാരീസ്: സവന്ന പൂച്ചയ്ക്കായി ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ദമ്പതികള്‍ക്ക് ലഭിച്ചത് കടുവക്കുട്ടിയെ. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കുടുംബത്തിന് ഇത് ഓമനിച്ച് വളര്‍ത്താന്‍ കഴിയുന്ന പൂച്ചയല്ല എന്ന് തിരിച്ചറിഞ്ഞത്. വാങ്ങുമ്പോള്‍ മൂന്ന് മാസമായിരുന്നു കടുവക്കുട്ടിയുടെ പ്രായം.

നോര്‍മാണ്ടിയുളള ദമ്പതികളാണ് കെണിയിലായത്. ഓണ്‍ലൈന്‍ വഴിയാണ് സവന്ന പൂച്ചയ്ക്കായി ഓര്‍ഡര്‍ നല്‍കിയത്. ആറായിരം യൂറോയാണ് ഇതിനായി ചെലവഴിച്ചത്. സവന്ന പൂച്ചയെ വളര്‍ത്തുമൃഗമാക്കാന്‍ ഫ്രാന്‍സില്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ലഭിച്ചത് ഇന്തോനേഷ്യയില്‍ നിന്നുളള സുമാത്രന്‍ കടുവയാണ് എന്ന് പിന്നീടാണ് മനസിലായത്. സംരക്ഷിത മൃഗമായത് കൊണ്ട് കടുവകളെ വളര്‍ത്തുമൃഗമായി പരിപാലിക്കാന്‍ നിയമം അനുവദിക്കുന്നില്ല. 

2018ലാണ് സംഭവം. അടുത്തിടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായി. സംരക്ഷിത മൃഗത്തെ കടത്തിയതുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ നിരപരാധികളാണ് എന്ന് തിരിച്ചറിഞ്ഞ ദമ്പതികളെ വിട്ടയയ്ക്കുകയായിരുന്നു. കടുവക്കുട്ടി എങ്ങനെ ഫ്രാന്‍സില്‍ എത്തി എന്നതിനെ കുറിച്ച് ഇപ്പോള്‍ വ്യക്തത വന്നിട്ടില്ല. അന്വേഷണം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com