ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു

ലിബിയയിലെ അഷ്വെരിഫില്‍നിന്ന് സെപ്റ്റംബര്‍ 14-നാണ്  ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്
ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു

ട്യൂണിസ്: ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ട്യുണീഷ്യയിലുളള ഇന്ത്യന്‍ അംബാസിഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്.   ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവരെയാണ് മോചിപ്പിച്ചത്. 

ലിബിയയിലെ അഷ്വെരിഫില്‍നിന്ന് സെപ്റ്റംബര്‍ 14-നാണ്  ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞമാസം ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും അവരെ മോചിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായും വ്യാഴാഴ്ച ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. 

ലിബിയയില്‍ ഇന്ത്യക്ക് എംബസിയില്ല. ടുണീഷ്യയിലുളള ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരാണ് ലിബിയയിലെ ഇന്ത്യക്കാരുടെ ക്ഷേമം നോക്കുന്നത്. 
സുരക്ഷാകാരണങ്ങളാല്‍ 2015 സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയില്‍ പോകുന്നത് ഒഴിവാക്കണമെന്ന്  നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മേയ് 2016-ല്‍ സമ്പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തി. യാത്രാനിരോധനം ഇപ്പോഴും നിലവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com