കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗം, രണ്ടാം തവണ ഗുരുതരം; പൂര്‍ണ പ്രതിരോധശേഷി ഉറപ്പാക്കാന്‍ കഴിയില്ലെന്ന് പഠനം

അമേരിക്കയില്‍ കോവിഡ് മുക്തനായ 25കാരന് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യുയോര്‍ക്ക്‌: അമേരിക്കയില്‍ കോവിഡ് മുക്തനായ 25കാരന് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടാമത്തെ തവണ വൈറസ് ബാധയേറ്റപ്പോള്‍ കടുത്ത രോഗലക്ഷണങ്ങളാണ് പ്രകടിപ്പിച്ചത്. ശ്വാസം എടുക്കുന്നതിന് വരെ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് അടിയന്തര ശുശ്രൂഷ വിഭാഗത്തിലേക്ക് മാറ്റി. ജനിതകഘടനയില്‍ വ്യത്യാസമുളള വൈറസാണ് രണ്ടാമത്തെ തവണ ബാധിച്ചത്. അതിനാല്‍ ആദ്യ തവണ വൈറസ് ബാധയേറ്റപ്പോള്‍ ലഭിച്ച രോഗപ്രതിരോധശേഷിക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ പൂര്‍ണമായി കഴിയുമെന്ന് ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന്് ലാന്‍സെറ്റ് ആരോഗ്യ ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു.

അമേരിക്കയില്‍ ആദ്യമായാണ് കോവിഡ് മുക്തനായ ഒരാള്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളില്‍ ഇത് അഞ്ചാമത്തെ കേസാണ്. അമേരിക്കയിലെ നെവാഡയില്‍ നിന്നുളള രോഗിക്കാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിലിലും ജൂണിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഏപ്രിലില്‍ ഉണ്ടായ വൈറസ് ബാധ മെയില്‍ പൂര്‍ണമായി ഭേദമായി. ജൂണില്‍ രണ്ടാമതും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയായിരുന്നു. യുവാവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നില്ല.

ആദ്യ തവണയില്‍ നിന്ന് വ്യത്യസ്തമായി കടുത്ത രോഗലക്ഷണങ്ങളാണ് രണ്ടാമത്തെ തവണ രോഗി പ്രകടിപ്പിച്ചത്. പനി, തലവേദന, തലക്കറക്കം, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം പ്രകടിപ്പിച്ചത്.ജൂണ്‍ അഞ്ചിന് രണ്ടാമതും രോഗം സ്ഥിരീകരിച്ചപ്പോള്‍ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. ഓക്‌സിജന്‍ സഹായം ആവശ്യമായി വന്നതിനാല്‍ അടിയന്തര ശൂശ്രൂഷയ്ക്ക് വിധേയനാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതില്‍ നിന്ന് ആദ്യ തവണ വൈറസ് ബാധയേറ്റപ്പോള്‍ ലഭിച്ച രോഗപ്രതിരോധശേഷിക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ പൂര്‍ണമായി കഴിയുമെന്ന് ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com