കയറിലൂടെ മുകളിലേക്ക് കുതിക്കുന്ന മഞ്ഞ പാമ്പ്, അപൂര്‍വ്വം ( വീഡിയോ)

കയറിലൂടെ മുകളിലേക്ക് കുതിക്കുന്ന മഞ്ഞ പാമ്പ്, അപൂര്‍വ്വം ( വീഡിയോ)

മഞ്ഞ നിറത്തിലുളള അപൂര്‍വ്വയിനം പാമ്പാണ് കയറിലൂടെ മുകളിലേക്ക് കയറുന്നത്

പാമ്പ് ചുമരിലൂടെ കയറുമെന്നതിനാല്‍ ജനലും വാതിലും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പായി പറയാറുണ്ട്. ഇവിടെ കയറിലൂടെ കയറുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മഞ്ഞ നിറത്തിലുളള അപൂര്‍വ്വയിനം പാമ്പാണ് കയറിലൂടെ മുകളിലേക്ക് കയറുന്നത്. ദേഹത്ത് വരകളും ഉണ്ട്. ഏത് ഇനത്തില്‍പ്പെട്ട പാമ്പാണ് എന്ന് വ്യക്തമല്ല.കയറില്‍ ചുറ്റി വരിഞ്ഞാണ് ഇത് മുകളിലേക്ക് കയറുന്നത്.

കയറില്‍ വളയങ്ങള്‍ സൃഷ്ടിച്ചാണ് ഇത് മുകളിലേക്ക് കുതിക്കുന്നത്. ഈ സമയത്ത് തൊട്ടടുത്തെ വീടിന്റെ ജനലും കാണാം. ജനലിന്റെ ഉയരപരിധി കടന്നും പാമ്പ് കയറിലൂടെ മുകളിലേക്ക് നീങ്ങുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com