തടാകത്തിന്റെ അടിത്തട്ടില്‍ പൊട്ടിയത് 5000 കിലോയുള്ള ബോംബ്; നൂറുക്കണക്കിന് ആളുകളെ മാറ്റി, വിഡിയോ 

ആറ് മീറ്ററോളം വലുപ്പമുള്ള ബോംബ് 2.4 ടണ്ണോളം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞതാണ്
തടാകത്തിന്റെ അടിത്തട്ടില്‍ പൊട്ടിയത് 5000 കിലോയുള്ള ബോംബ്; നൂറുക്കണക്കിന് ആളുകളെ മാറ്റി, വിഡിയോ 

2.4 ടണ്ണോളം സ്‌ഫോടകവസ്തുക്കള്‍ 12 മീറ്റര്‍ ആഴത്തില്‍ വെള്ളത്തിനടിയില്‍ കിടന്നത് പതിറ്റാണ്ടുകളാണ്. ഭൂകമ്പ ബോംബ് എന്നു വിളിപ്പേരുള്ള ആ ഭീമന്‍ ബോംബ് ബ്രിട്ടീഷ് സൈന്യം തടാകത്തില്‍ നിക്ഷേപിച്ചത് 75 വര്‍ഷം മുന്‍പായിരുന്നു. എന്നാല്‍ ഇന്നലെ (ചൊവ്വാഴ്ച) റിമോട്ട് വഴി നിയന്ത്രിക്കുന്ന സംവിധാനത്തിലൂടെ ഉഗ്രസ്‌ഫോടനം നടത്തി ബോംബ് നിര്‍വീര്യമാക്കി.  

1945ല്‍ നാസി യുദ്ധക്കപ്പല്‍ ആക്രമിക്കുന്നതിനിടയില്‍ ബ്രിട്ടന്‍ വ്യോമസേന ഇട്ട ടോള്‍ ബോയ് എന്ന ബോംബാണ് ഇത്. വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ സ്വിനോജ്‌സ്‌കീ നഗരത്തോട് ചേര്‍ന്ന് തുറമുഖം വൃത്തിയാക്കുന്നതിനിടയില്‍  കഴിഞ്ഞവര്‍ഷമാണ് ബോംബ് കണ്ടെത്തിയത്. വെള്ളത്തിനടയില്‍ 12 മീറ്ററോളം (39അടി) താഴെയാണ് ഇത് കണ്ടത്. ആറ് മീറ്ററോളം വലുപ്പമുള്ള ബോംബ് 2.4 ടണ്ണോളം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞതാണ്. 

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് നിര്‍വീര്യമാക്കാമെന്ന് കരുതിയിരുന്നെങ്കിലും അടുത്തുള്ള പാലം അപകടത്തിലാകുമെന്ന് കരുതി അധികൃതര്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിനുപകരമാണ് ക്ഷിപ്രജ്വവലനം എന്ന രീതി ഉപയോഗിച്ചത്. സ്‌ഫോടനം നടത്തുന്നതിന് മുമ്പ് നൂറോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ബോംബ് നിര്‍വീര്യമായതായി കണക്കാക്കാമെന്നും ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ട ആര്‍ക്കും അപകടം സംഭവിച്ചില്ലെന്നും കോസ്റ്റല്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com