രണ്ടാമതും കോവിഡ്; 89 കാരി മരിച്ചു; ലോകത്തിലെ ആദ്യകേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th October 2020 09:56 PM  |  

Last Updated: 14th October 2020 09:56 PM  |   A+A-   |  

covid_58

 

ആംസ്റ്റര്‍ഡം: വീണ്ടും കോവിഡ് സ്ഥിരീകരിച്ച 89 വയസുകാരി മരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നുള്ള വയോധികയാണ് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്. 

അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിനും ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിനാല്‍ ഇവര്‍ കീമോതെറാപ്പി തുടര്‍ന്നിരുന്നു. ചികിത്സയുടെ രണ്ടാം ദിവസം ഇവര്‍ക്ക് വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുമയും ശ്വാസതടസ്സവും പനിയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളം ചികിത്സ തുടര്‍ന്നെങ്കിലും മരണപ്പെട്ടു. 

ലോകത്താകമാനം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22 കേസുകള്‍ പൂര്‍ണമായും ഭേദമായിട്ടുണ്ട്. രാജ്യത്ത് മൂന്ന് പേര്‍ക്കാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്.