കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷം ; യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ, രാത്രി നിരോധനാജ്ഞ

കോവിഡ് രോ​ഗികളുടെ എണ്ണത്തില്‍ യൂറോപ്പ് അമേരിക്കയെ മറികടന്നു
കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷം ; യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ, രാത്രി നിരോധനാജ്ഞ

പാരീസ് : യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. രോ​ഗികളുടെ എണ്ണത്തില്‍ യൂറോപ്പ് അമേരിക്കയെ മറികടന്നു. കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 

യൂറോപ്പില്‍ കഴിഞ്ഞയാഴ്ച  ഏഴു ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. മുന്‍ ആഴ്ചകളേക്കാള്‍ 34 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്. 

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ ഒമ്പതു നഗരങ്ങളില്‍ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജര്‍മനിയും വ്യക്തമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന നഗരങ്ങളിലെ ബാറുകളും ഹോട്ടലുകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ലോകത്ത് കോവിഡ് മരണം 11 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ 10,96,828 പേരാണ് മരിച്ചത്. ലോകത്താകെ 3,87,34,694 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com