യുവതിയുടെ കാലില്‍ ചുറ്റിവരിഞ്ഞ് രണ്ടു മീറ്റര്‍ നീളമുളള പെരുമ്പാമ്പ്, രക്ഷപ്പെടല്‍- വീഡിയോ

കാലില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവതിയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്.
യുവതിയുടെ കാലില്‍ ചുറ്റിവരിഞ്ഞ് രണ്ടു മീറ്റര്‍ നീളമുളള പെരുമ്പാമ്പ്, രക്ഷപ്പെടല്‍- വീഡിയോ

സിഡ്‌നി: കാലില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവതിയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. കാലില്‍ ചുറ്റിവളഞ്ഞ പെരുമ്പാമ്പിനെയാണ് പൊലീസ് എത്തി എടുത്തുമാറ്റിയത്. 

ഒ്രാസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യാദൃച്ഛികകമായി രണ്ടു മീറ്റര്‍ നീളമുളള പെരുമ്പാമ്പ് യുവതിയുടെ കാലില്‍ ചുറ്റിവളഞ്ഞത്. തുടര്‍ന്ന് ക്യൂന്‍സ്‌ലാന്‍ഡ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഇതിനെ കാട്ടില്‍ തുറന്നുവിട്ടു.

പെരുമ്പാമ്പിന്റെ തലയില്‍ യുവതി പിടിച്ചു. തുടര്‍ന്ന് പൊലീസുകാരന്‍ ചുറ്റിവളഞ്ഞ പാമ്പിനെ കാലില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് വീഡിയോയിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com