പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ട്രംപ്; വാക്ക് പാലിക്കുമോ എന്ന് ബൈഡന്‍

പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ട്രംപ്; വാക്ക് പാലിക്കുമോ എന്ന് ബൈഡന്‍
പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ട്രംപ്; വാക്ക് പാലിക്കുമോ എന്ന് ബൈഡന്‍

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് ഒരുപക്ഷേ രാജ്യം വിടേണ്ടി വന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം കാര്യങ്ങള്‍ തനിക്ക് അനുകൂലമായ രീതിയിലല്ല മുന്നോട്ടു പോകുന്നത് എന്ന് ട്രംപ് സ്വയം അംഗീകരിക്കുന്നതിന്റെ സൂചനയായാണ് ഈ വാക്കുകളെ 
രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്.
 
'ഞാന്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ക്കത് ഊഹിക്കാന്‍ കഴിയുമോ? ഞാന്‍ എന്തായിരിക്കും ചെയ്യുക? എനിക്കെന്തായാലും അത് നന്നായി തോന്നില്ല, ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടി വന്നേക്കാം. എനിക്കറിയില്ല'- ട്രംപ് പറഞ്ഞു.

ഇയോവയിലും മിനസോട്ടയിലും ഒഹായിയോയിലും ഫ്‌ളോറിഡയിലും നോര്‍ത്ത് കരോലിനയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവേ സമാനമായ പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താനിനി ഇങ്ങോട്ട് വരില്ലെന്ന രീതിയിലാണ് ഇവിടങ്ങളിലെല്ലാം ട്രംപ് സംസാരിച്ചത്. ട്രംപിന്റെ ഈ വാചകങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത വീഡിയോ എതിരാളി ബൈഡന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രംപ് പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് വാക്കു നല്‍കാമോ എന്നു ചോദിച്ചാണ് ബൈഡന്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ബൈഡനെ കടന്നാക്രമിക്കുന്ന സമീപനമാണ് റാലികളില്‍ പൊതുവെ ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ബൈഡന്‍ അധികാരത്തിലെത്തിയാല്‍ കമ്യൂണിസവും കുറ്റവാളികളായ കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കുതന്നെയും ഉണ്ടാക്കുമെന്നും ട്രംപ് ആരോപിച്ചു. ബൈഡന്റെ കുടുംബത്തെ ഒരുവേള 'ക്രിമിനല്‍ എന്റര്‍പ്രൈസ്' എന്നുവരെ ട്രംപ് വിശേഷിപ്പിച്ചു.

അതേസമയം ബൈഡന്‍ ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ് വിമര്‍ശിച്ചത്. വൈറസ് ഒരു അത്ഭുതം പോലെ അപ്രത്യക്ഷമാകുമെന്നാണ് ട്രംപ് പറയുന്നതെന്നും എന്നാല്‍ അത് അപ്രത്യക്ഷമാകുകയല്ല മറിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബൈഡന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com