കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, അമേരിക്കയിൽ വ്യാപക പ്രതിഷേധം 

റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്
കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, അമേരിക്കയിൽ വ്യാപക പ്രതിഷേധം 

വാഷിങ്ടൻ: ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ചതിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം. 'MyNameIs', 'IstandwithKamala' എന്നീ ഹാഷ്‌ടാഗുകളുമായി കമലയുടെ അനുയായികൾ ഓൺലൈൻ പ്രചാരണം ആരംഭിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്.

"KAH''-mah-lah? Kah-MAH''-lah? Kamala-mala-mala? എനിക്കറിയില്ല, എന്തെങ്കിലുമാകട്ടെ – അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞതിങ്ങനെ. ഇതിനെതിരെ ഉടൻതന്നെ കമല അനുയായികൾ തിരിച്ചടിച്ചു. കമലയുടെ പേരിന്റെ ഉത്ഭവവും അർഥവും വിശദീകരിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുന്നത്. പെർഡ്യൂവിനെ അപലപിച്ച് ജോ  ബൈഡന്റെ  പ്രചാരണ കോർഡിനേറ്റർ അമിത് ജാനി ‘വർഗീയതയെ തകർത്തെറിയുക’ എന്ന പേരിൽ  പ്രചാരണത്തിനും തുടക്കം കുറിച്ചു. 

പേര് ഉച്ചരിച്ചതിൽ വന്ന പിശക് മാത്രമാണിതെന്നും മറ്റൊന്നും അർഥമാക്കുന്നില്ലെന്നുമാണ് ജോൺ ബർക്കിന്റെ വക്താവ് നൽകിയ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com