ഭീകരതയ്‌ക്കെതിരെ ചെറു വിരല്‍ അനക്കിയില്ല; പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും; ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി

ഭീകരതയ്‌ക്കെതിരെ ചെറു വിരല്‍ അനക്കിയില്ല; പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും; ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി
ഭീകരതയ്‌ക്കെതിരെ ചെറു വിരല്‍ അനക്കിയില്ല; പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും; ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി

ഇസ്ലാമാബാദ്: ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ (ഗ്രേ പട്ടികയില്‍) പാകിസ്ഥാന്‍ തുടരും. പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ എഫ്എടിഎഫിന്റേതാണ് തീരുമാനം. 

ഭീകരതയുടെ പണ സ്രോതസ്സുകള്‍ തടയാനായി പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫിന്റെ ഗ്രേ പട്ടികയില്‍ നിന്ന് പുറത്ത് കടക്കാനുള്ള പാക് മോഹത്തിന് കനത്ത തിരിച്ചടിയാണിത്. 2018 മുതല്‍ പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരുകയാണ്. 

പട്ടികയില്‍ നിന്ന്  ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് ദിവസമായി നടന്ന എഫ്എടിഎഫ് വെര്‍ച്വല്‍ പ്ലീനറി സെഷന്‍ പാകിസ്ഥാന്റെ ആവശ്യം തള്ളി. ഭീകരതയ്‌ക്കെതിരായ കര്‍മപദ്ധതി പൂര്‍ണ്ണമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന്  എഫ്എടിഎഫ് വിലയിരുത്തി. 

ഭീകരതക്കെതിരായ നടപടികള്‍ 2021 ഫെബ്രുവരിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്നും എഫ്എടിഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ്എടിഎഫില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ഗ്രേ പട്ടികയില്‍ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങള്‍ കിട്ടാന്‍ തടസ്സമാണ്. ഇനി 2021 ഫെബ്രുവരിയില്‍ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com