'കോവിഡ് സാഹചര്യം ഗുരുതരം'; സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
'കോവിഡ് സാഹചര്യം ഗുരുതരം'; സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്ഥ നീണ്ടുനില്‍ക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കിയ സ്‌പെയിനില്‍ അടുത്തിടെയായി വീണ്ടും രോഗികളുടെ എണ്ണം ഉയര്‍ന്നുവരികയാണ്.കഴിഞ്ഞദിവസം പത്തുലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ യൂറോപ്പ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറിയിരുന്നു. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പെഡ്രോ സാഞ്ചസ് അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം തടഞ്ഞുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയത്. മെയ് അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരും. ക്യാബിനറ്റ് യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പെഡ്രോ സാഞ്ചസ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്.

കോവിഡിനെ ചെറുക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അടക്കമുളള നടപടികള്‍ക്ക് അനുമതി തേടി വിവിധ മേഖലകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com