കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ അമ്മ മുയല് പാമ്പുമായി പോരാടുന്നതിന്റെ വീഡിയോ വൈറലാകുന്നു. കുഞ്ഞിനെ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചേരയെ നിരന്തരം പിന്തുടര്ന്ന് അമ്മ മുയല് ആക്രമിക്കുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കുഞ്ഞ് മുയലിനെ പിടികൂടി കിടക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. ഉടനെ കുഞ്ഞിന്റെ രക്ഷയ്ക്കായി അമ്മ മുയല് എത്തുന്നതാണ് ദൃശ്യങ്ങളില്‍ അടുത്തത്. തുടര്‍ന്ന് പാമ്പുമായി അമ്മ മുയല് പൊരിഞ്ഞ പോരാട്ടം നടത്തുന്നതാണ് പിന്നീടുളള ദൃശ്യങ്ങളില്‍. കുഞ്ഞിനെ ആക്രമിച്ചതിലുളള പ്രതികാരം തീര്‍ക്കാന്‍ പാമ്പിനെ വിടാതെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ