റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കോഴി കൊത്തി കൊന്നു

ഫിലിപ്പൈന്‍സില്‍ പോര് കോഴിയുടെ കൊത്തേറ്റ് പൊലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനില: ഫിലിപ്പൈന്‍സില്‍ പോര് കോഴിയുടെ കൊത്തേറ്റ് പൊലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. തുടയിലെ മുഖ്യ രക്തക്കുഴലായ ഫെമറല്‍ ആര്‍ട്ടറിക്ക് കോഴിയുടെ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം. 

ചൊവ്വാഴ്ച വടക്കന്‍ സമറിലാണ് സംഭവം. നിയമം ലംഘിച്ച് കോഴിപ്പോര് സംഘടിപ്പിക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക്് എത്തിയതാണ് പൊലീസ്. കോഴിയുടെ ദേഹത്ത് മൂര്‍ച്ചയേറിയ ബ്ലേഡ് കെട്ടിവെച്ചാണ് കോഴിപ്പോര് സംഘടിപ്പിക്കുന്നത്.ഫിലിപ്പൈന്‍സില്‍ വ്യാപകമായി പണംവെച്ച് കോഴിപ്പോര് നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് ഫിലിപ്പൈന്‍സില്‍ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് മത്സരം നടത്തുന്നത്. തെളിവിന്റെ ഭാഗമായി കോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ക്രിസ്ത്യന്‍ ബോലോക്കിന് കൊത്തേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com