വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശു, അമ്മയെ തേടി ദേഹപരിശോധന; ഖത്തറിനോട് വിശദീകരണം തേടി ഓസ്‌ട്രേലിയ

അനുമതി തേടാതെ ശാരീരിക പരിശോധന നടത്തിയെന്നാണ് പരാതിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശു, അമ്മയെ തേടി ദേഹപരിശോധന; ഖത്തറിനോട് വിശദീകരണം തേടി ഓസ്‌ട്രേലിയ

ഹമദ്: വിമാനത്താവളത്തിലെ ശുചിമുറിയില്‍ യാത്രക്കാരി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം സ്ഥിരീകരിച്ച് അധികൃതര്‍. പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രക്കാരി സ്ഥലം വിട്ടുവെന്നാണ് നിഗമനം. കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിക്കു സമീപം എത്തിയിരുന്ന എല്ലാ സ്ത്രീകളെയും വിമാനത്താവള അധികൃതര്‍ വിശദമായി പരിശോധിച്ചെങ്കിലും അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ആശുപത്രിയില്‍ ജീവനക്കാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പരിചരണത്തിലാണ് കുഞ്ഞ് ഇപ്പോള്‍. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന സ്ത്രീയുടെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതിനാല്‍ എന്തെങ്കിലും സൂചന ലഭിച്ചാല്‍ അറിയിക്കണമെന്നും ഹമദ് വിമാനത്താവള അധികൃതര്‍ നിര്‍ദേശിക്കുന്നു.  

ഒക്‌ടോബര്‍ രണ്ടിനാണ് സംഭവമുണ്ടായത്.  സിഡ്‌നിയിലേക്കുള്ള വിമാനത്തില്‍ നിന്നിറക്കി തങ്ങളെ പരിശോധനയ്ക്കു വിധേയരാക്കിയതിനെക്കുറിച്ച്  ഏതാനും യാത്രക്കാര്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിനു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. അനുമതി തേടാതെ ശാരീരിക പരിശോധന നടത്തിയെന്നാണ് പരാതിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഖത്തര്‍ സര്‍ക്കാരിന്റെ പ്രതികരണവും ഓസ്‌ട്രേലിയ തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com