20 കൊല്ലത്തെ അധ്വാനം, ശരീരത്തില്‍ 453 ദ്വാരങ്ങള്‍, 1.37 ലക്ഷം മുടക്കി തലയില്‍ കൊമ്പ്, കണ്ണുകളുടെ ഉളളില്‍ പോലും ടാറ്റൂ; 'വ്യത്യസ്തനായ മനുഷ്യന്‍'  (വീഡിയോ)

സ്വന്തം ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റം വരുത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം
20 കൊല്ലത്തെ അധ്വാനം, ശരീരത്തില്‍ 453 ദ്വാരങ്ങള്‍, 1.37 ലക്ഷം മുടക്കി തലയില്‍ കൊമ്പ്, കണ്ണുകളുടെ ഉളളില്‍ പോലും ടാറ്റൂ; 'വ്യത്യസ്തനായ മനുഷ്യന്‍'  (വീഡിയോ)

മറ്റുളളവരില്‍ നിന്ന് വ്യത്യസ്തരാകാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇത് കുറച്ച് കടന്നുപോയില്ലേ എന്ന് ചിന്തിച്ചാലും തെറ്റുപറയാന്‍ സാധിക്കില്ല. സ്വന്തം ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റം വരുത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.

ജര്‍മന്‍ സ്വദേശിയായ റോള്‍ഫ് ബൂക്കൂള്‍സ് ശരീരത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയത്. 453 ദ്വാരങ്ങളാണ് ഇയാള്‍ ശരീരത്തില്‍ വരുത്തിയത്. ചുണ്ട്, പുരികം, മൂക്ക്, ചെവി, കണ്ണുകള്‍ എന്നിങ്ങനെ മുഖം കണ്ടാല്‍ മനുഷ്യനാണോ എന്ന് ആരും ചിന്തിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ഇദ്ദേഹം വരുത്തിയത്. ഒപ്പം തലയില്‍ രണ്ട് കൊമ്പും. ശരീരത്തിന്റെ 90 ശതമാനം ഭാഗവും ടാറ്റൂ ചെയ്തു കഴിഞ്ഞു. 

ഇപ്പോള്‍ 61 വയസുള്ള ഇയാള്‍ 40 വയസ് മുതലാണ് സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയത്. പുരികങ്ങള്‍ക്കു ചുറ്റും മാത്രമായി 37 തുളകള്‍ ഉണ്ട്. 1.37 ലക്ഷം മുടക്കിയാണ് തലയില്‍ കൊമ്പ് സ്ഥാപിച്ചത്. കണ്ണുകളുടെ ഉള്ളില്‍ പോലും ടാറ്റൂ പതിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com