7000 ടൺ ഭാരമുള്ള സ്‌കൂളിനെ നിരക്കി നീക്കി! കൈയിൽ ചുമന്ന് നടത്തിക്കൊണ്ടു പോയത് 200 റോബോട്ടുകൾ, വിഡിയോ വൈറൽ 

18 ദിവസമെടുത്താണ് സ്കൂൾ മാറ്റിവയ്ക്കുന്ന ജോലി പൂർത്തിയാക്കിയത്.
7000 ടൺ ഭാരമുള്ള സ്‌കൂളിനെ നിരക്കി നീക്കി! കൈയിൽ ചുമന്ന് നടത്തിക്കൊണ്ടു പോയത് 200 റോബോട്ടുകൾ, വിഡിയോ വൈറൽ 

ഷാങ്ഹായ്: 7000 ടൺ ഭാരമുള്ള സ്‌കൂളിനെ 200 റോബോട്ടിക് കൈകൾ ഉപയോഗിച്ച് നടത്തിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  18 ദിവസമെടുത്ത് സ്കൂൾ മാറ്റിവയ്ക്കുന്ന ജോലി ഈ മാസം 15നാണ് പൂർത്തിയാക്കിയത്. ചൈനയിലെ ഷാങ്ഹായിലാണ് വർഷങ്ങൾ പഴക്കമുള്ള കെട്ടിടം‌ നിരക്കി നീക്കിയത്. 

സാധാരണ ഇത്രയും വലിയ കെട്ടിടങ്ങൾ  സ്ലൈഡിങ് റെയിൽ ഘടിപ്പിച്ചാണ് മാറ്റി സ്ഥാപിക്കാറുള്ളത്. എന്നാൽ ഈ സ്കൂളിന്റെ പഴക്കവും കൃത്യമല്ലാത്ത ആകൃതിയും വെല്ലുവിളിയായി. ഇതോടെയാണ് സ്‌കൂളിനെ നടത്തിക്കൊണ്ടു പോകാം എന്ന ആശയത്തിലേക്കെത്തിയത്. ഇപ്പോൾ പുതിയ സ്ഥലത്ത് സ്കൂൾ പുതുക്കിപണിയുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com