പെരുമ്പാമ്പിനെ ചവച്ചരച്ച് പശു!, അമ്പരപ്പ്

ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പിനെ ചവച്ചരയ്ക്കുന്ന പശുവിന്റെ ചിത്രം ശ്രദ്ധേയമാകുന്നു
പെരുമ്പാമ്പിനെ ചവച്ചരച്ച് പശു!, അമ്പരപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പിനെ ചവച്ചരയ്ക്കുന്ന പശുവിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. റെഫ്രിജറേഷന്‍ മെക്കാനിക് ആന്‍ഡ്രൂ ഗെര്‍ട്‌സ് ആണ് കൗതുകം ഉണര്‍ത്തുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

ഓസ്‌ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ ലേക്ക് നാഷ് സ്‌റ്റേഷനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ മരുഭൂമിയിലാണ് വിചിത്രമായ സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ആന്‍ഡ്രൂ ഗെര്‍ട്‌സ് പറയുന്നു. വാഹനത്തില്‍ പോകുമ്പോള്‍ പശുവിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ ഗെര്‍ട്‌സ് വാഹനം നിര്‍ത്തുകയായിരുന്നു. പശുവിന്റെ വായില്‍ നിന്ന് പെരുമ്പാമ്പ് തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

മരുഭൂമിയില്‍ ജീവിക്കുന്ന സാന്‍ഡ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണിത്.എങ്ങനെയാണ് പെരുമ്പാമ്പ് പശുവിന്റെ വായില്‍ എത്തിയതെന്ന് അറിയില്ല. ചിലപ്പോള്‍ പാമ്പിന്റെ സഞ്ചാരപഥത്തില്‍ പശു തടസ്സം സൃഷ്ടിച്ചിരിക്കാം. ഇത് ഇരു ജീവികളും തമ്മിലുള്ള പോരാട്ടത്തില്‍ കലാശിച്ചിരിക്കാം. ഇതിന്റെ ഭാഗമാകാം പാമ്പിനെ പശു ചവച്ചരച്ചതെന്നാണ്  ഗെര്‍ട്‌സ് പറയുന്നു. അല്‍പ്പസമയത്തിന് ശേഷം പാമ്പിനെ തുപ്പിക്കളഞ്ഞ് പശു വീണ്ടും പതിവ് പോലെ അലഞ്ഞുതിരിയാന്‍ തുടങ്ങിയതായി ഗെര്‍ട്‌സ് പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com