ട്രംപി​ന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; രഹസ്യ സംഭാഷണങ്ങൾ കൈവശമുണ്ടെന്ന്​ ഹാക്കർമാർ

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​ത്​ ക്രിപ്​റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്​റ്റ്​ ചെയ്​തു
ട്രംപി​ന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; രഹസ്യ സംഭാഷണങ്ങൾ കൈവശമുണ്ടെന്ന്​ ഹാക്കർമാർ


വാഷിങ്​ടൺ: അമേരിക്കൻ​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ന്റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായുള്ള വെബ്​സൈറ്റ്​ ​ഹാക്ക്​ ചെയ്​തു.​ ചൊവ്വാഴ്ച 30 മിനി​ട്ടോളം വെബ്​സൈറ്റ്​ ഹാക്കിങ്ങിന്​ വിധേയമായെന്നാണ്​ റിപ്പോർട്ട്​. 

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​ത്​ ക്രിപ്​റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്​റ്റ്​ ചെയ്​തു. ട്രംപിന്റേയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന്​ ഇവർ അവകാശപ്പെടുന്നു. യുഎസ്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന്​ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ  കനത്ത ജാഗ്രതയിലാണ് യുഎസിലെ അന്വേഷണ ഏജൻസികൾ.​ അതിനിടെയാണ്​ ട്രംപി​ന്റെ തന്നെ വെബ്​സൈറ്റ് ഹാക്കിങ്ങിന് വിധേയമാവുന്നത്.

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യപ്പെട്ട വിവരം ട്രംപി​ന്റെ വക്​താവ് സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട്​ ഹാക്കിങ്ങി​ന്റെ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്​ടമായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു.  യുഎസ്​ അന്വേഷണ ഏജൻസിയായ എഫ്​ബിഐ ഹാക്കിങ്​ സംബന്ധിച്ച്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com