വാട്സ് ആപ്പ് വഴി സ്ത്രീക്കെതിരെ അധിക്ഷേപം, യുഎഇയിൽ യുവാവിന് വൻ തുക പിഴയിട്ട് കോടതി

ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്
വാട്സ് ആപ്പ് വഴി സ്ത്രീക്കെതിരെ അധിക്ഷേപം, യുഎഇയിൽ യുവാവിന് വൻ തുക പിഴയിട്ട് കോടതി

അബുദാബി: വാട്സ് ആപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ സ്ത്രീയുടെ ഫോണിലേക്കയച്ച യുവാവിന് വൻ തുക പിഴ വിധിച്ച് അബുദാബി കോടതി. 2,70,000 ദിർഹം(അരക്കോടിയിലധികം ഇന്ത്യൻ രൂപ) ആണ് പിഴവിധിച്ചത്. 

ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.  ഇന്റർനെറ്റിലൂടെ അപകീർത്തിപ്പെടുത്തുന്നതിന്  2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെയാണ് യുഎഇയിൽ പിഴ. ലഭിച്ച സന്ദേശങ്ങൾ സഹിതം ഹാജരാക്കിയാണ് അറബ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം പൂർത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറി. പിന്നാലെ കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിർഹം പിഴ ശിക്ഷ വിധിച്ചു. 

താൻ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്‍ടപരിഹാരം തേടി യുവതി സിവിൽ കേസ് ഫയൽ ചെയ്‍തു. ഈ കേസിൽ 20,000 ദിർഹം യുവതിക്ക് നഷ്‍ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. എന്നാൽ കൂടുതൽ നഷ്‍ടപരിഹാരം തേടി യുവതി, മേൽക്കോടതിയെ സമീപിച്ചെങ്കിലും  കോടതി അംഗീകരിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com