ഫ്‌ലാറ്റില്‍ അനധികൃത ദന്തല്‍ ക്ലിനിക്, രോഗികളുടെ ഒഴുക്ക്, താമസക്കാര്‍ക്ക് ശല്യം; പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍ 

കുവൈത്തില്‍ ഫ്‌ലാറ്റില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ദന്തല്‍ ക്ലിനിക് നടത്തിയ വിദേശി ദമ്പതികള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫ്‌ലാറ്റില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ദന്തല്‍ ക്ലിനിക് നടത്തിയ പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍. ഹവല്ലി പൊലീസ് നടത്തിയ പരിശോധനയിലാണ് സാല്‍മിയയിലെ അപ്പാര്‍ട്ട്മെന്റില്‍ ദമ്പതികള്‍ ക്ലിനിക് നടത്തുന്നതായി കണ്ടെത്തിയത്.ഫിലീപ്പീന്‍സ് സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. 

രേഖകള്‍ അനുസരിച്ച് ഭര്‍ത്താവ് ഒരു കരാര്‍ കമ്പനി ജീവനക്കാരനും ഭാര്യ വീട്ടമ്മയുമാണ്. ദന്ത ചികിത്സ നടത്താന്‍ ആവശ്യമായ യോഗ്യതകളുടെ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഈജിപ്ത് പൗരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ക്ലിനിക്കിലേക്ക് ധാരാളം ആളുകള്‍ ഇടയ്ക്കിടെ വരുന്നത് താമസക്കാര്‍ക്ക് ശല്യമാകുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

കുറഞ്ഞ ചെലവിലാണ് ഇവര്‍ സേവനങ്ങള്‍ നല്‍കിയിരുന്നത്. ക്ലിനിക് നടത്താന്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ലൈസന്‍സില്ലാതെയാണ് ക്ലിനിക്ക് നടത്തിയതെന്ന് ദമ്പതികള്‍ സമ്മതിച്ചു. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com