നാല് ഇലകള്‍ മാത്രം, വില നാലു ലക്ഷം ; ലേലത്തില്‍ വമ്പനായി 'ഇത്തിരിക്കുഞ്ഞന്‍' ഫിലോഡെന്‍ഡ്രോണ്‍ മിനിമ 

റാഫിഡൊഫോറ ടെട്രാസ്‌പെര്‍മ എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ അപൂര്‍വയിനം അലങ്കാരച്ചെടി
നാല് ഇലകള്‍ മാത്രം, വില നാലു ലക്ഷം ; ലേലത്തില്‍ വമ്പനായി 'ഇത്തിരിക്കുഞ്ഞന്‍' ഫിലോഡെന്‍ഡ്രോണ്‍ മിനിമ 

വെല്ലിങ്ടണ്‍ : വാഹനങ്ങളുടെ ഫാന്‍സി നമ്പറിനായി ലക്ഷങ്ങള്‍ മുടക്കി വാശിയേറിയ ലേലം വിളികള്‍ നടക്കുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ വെറും നാലിലയുള്ള ഒരു ചെറിയ ചെടി ലക്ഷങ്ങളുടെ വിലയ്ക്ക് വിറ്റുപോയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

ഫിലോഡെന്‍ഡ്രോണ്‍ മിനിമ എന്ന വെറും നാലിലയുള്ള കുഞ്ഞന്‍ചെടി നാലുലക്ഷം രൂപയ്ക്കാണ് ന്യൂസിലന്‍ഡില്‍ വിറ്റുപോയത്. റാഫിഡൊഫോറ ടെട്രാസ്‌പെര്‍മ (Rhaphidophora tterasperma) എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ അപൂര്‍വയിനം അലങ്കാരച്ചെടി. 

ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലാന്‍ഡിലെ പ്രമുഖ വ്യാപാര വെബ്‌സൈറ്റായ 'ട്രേഡ് മീ'(Trade Me) യില്‍ വലിയ ലേലംവിളിയാണ് നടന്നത്. അവസാനം 8,150 ന്യൂസിലാന്‍ഡ് ഡോളറിന് ചെടി വിറ്റു. 

നാനാവര്‍ണത്തിലുള്ള ചെടികള്‍ അപൂര്‍വമാണെന്നതിനപ്പുറം വളരെ പതുക്കെയാണ് വളര്‍ച്ചയെന്നതും ഫിലോഡെന്‍ഡ്രോണ്‍ മിനിമയെ പ്രിയങ്കരമാക്കുന്നു. ഉഷ്ണമേഖലാ പ്രദേശത്ത് നിര്‍മിക്കുന്ന ഉദ്യാനത്തിലേക്ക് വേണ്ടിയാണ് ചെടി കരസ്ഥമാക്കിയതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചെടിയുടെ പുതിയ ഉടമ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com