പവർ ബാങ്ക് പൊട്ടിത്തെറിച്ചു, ഉറക്കത്തനിടെ പതിനഞ്ചുകാരന് ​ഗുരുതരമായി പൊള്ളലേറ്റു 

മുതുകില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ഉറക്കമുണർന്നപ്പോഴാണ് തീ പടര്‍ന്നത് കണ്ടത്
പവർ ബാങ്ക് പൊട്ടിത്തെറിച്ചു, ഉറക്കത്തനിടെ പതിനഞ്ചുകാരന് ​ഗുരുതരമായി പൊള്ളലേറ്റു 


വർ ബാങ്ക് പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പൊള്ളലേറ്റു. കാള്‍ട്ടന്‍ പിംഗ്രീ എന്ന കൗമാരക്കാരനാണ് ​ഗുരുതരമായി പരിക്കേറ്റത്. കാലിഫോര്‍ണിയയിലാണ് സംഭവം. 

പോര്‍ട്ടബിള്‍ ചാര്‍ജര്‍ ചാര്‍ജ്ജ് ചെയ്യാനിട്ട് ഉറങ്ങാന്‍ കിടന്നതായിരുന്നു കാള്‍ട്ടന്‍ പിംഗ്രീ. പുലര്‍ച്ചെയോടെ മുതുകില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ഉറക്കമുണർന്നപ്പോഴാണ് തീ പടര്‍ന്നത് കണ്ടത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടക്കയിലും തലയിണയിലുമെല്ലാം തീ പടര്‍ന്നിരുന്നു. ഞെട്ടിയുണർന്ന കാൾട്ടൻ ചാർജർ ടോയിലറ്റിലേക്ക് എറിഞ്ഞു. 

മകന് സംഭവിച്ച അപകടം വിവരിച്ച കാൾട്ടന്റെ അമ്മയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മുതുകിലും കൈയിലും പൊള്ളലേറ്റ കാൾട്ടന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com