കോവിഡ് മഹാമാരിയോടെ എല്ലാം അവസാനിക്കില്ല, അടുത്തതിനെ നേരിടാന്‍ ലോകം തയ്യാറെടുക്കണം: ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 

കോവിഡ് മഹാമാരി അവസാനമല്ലെന്നും അടുത്തതിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോമിന്റെ മുന്നറിയിപ്പ്
കോവിഡ് മഹാമാരിയോടെ എല്ലാം അവസാനിക്കില്ല, അടുത്തതിനെ നേരിടാന്‍ ലോകം തയ്യാറെടുക്കണം: ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 

ജനീവ: കോവിഡ് മഹാമാരി അവസാനമല്ലെന്നും അടുത്തതിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോമിന്റെ മുന്നറിയിപ്പ്. ഇനിയും മഹാമാരികള്‍ വരുമെന്ന് ചിന്തിച്ചു കൊണ്ട് തയ്യാറെടുപ്പുകള്‍ കുറെകൂടി മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് ട്രെഡോസ് അഥനോം ഗെബ്രെയൂസസ് ആവശ്യപ്പെട്ടു. ഇതിനായി പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാവണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ഇത് അവസാനത്തെ മഹാമാരി അല്ല. മഹാമാരി ജീവിതത്തിന്റെ ഭാഗമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. എപ്പോള്‍ അടുത്ത മഹാമാരി വരുന്നോ, അപ്പോഴേക്കും ഇതിനെ നേരിടാന്‍ ലോകം സജ്ജമായിരിക്കണം'-  ട്രെഡോസ് അഥനോം പറഞ്ഞു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട രാജ്യാന്തര മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി നാളെ റിവ്യൂ കമ്മിറ്റി ചേരാനിരിക്കേയാണ് ട്രെഡോസ് അഥനോമിന്റെ വാക്കുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ മാനദണ്ഡങ്ങള്‍ റിവ്യൂ കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com