'ഞങ്ങളെ രക്ഷിക്കുക'; പാക് അധീന കശ്മീരില്‍ ചൈനീസ് പ്രതിഷേധം, ജനങ്ങള്‍ തടിച്ചുകൂടി (വീഡിയോ)

ചൈന അണക്കെട്ട് പണിയുന്നതിനെതിരെ പാക് അധീന കശ്മീരില്‍ പ്രതിഷേധം.
'ഞങ്ങളെ രക്ഷിക്കുക'; പാക് അധീന കശ്മീരില്‍ ചൈനീസ് പ്രതിഷേധം, ജനങ്ങള്‍ തടിച്ചുകൂടി (വീഡിയോ)

ന്യൂഡല്‍ഹി: ചൈന അണക്കെട്ട് പണിയുന്നതിനെതിരെ പാക് അധീന കശ്മീരില്‍ പ്രതിഷേധം. പാക് അധീന കശ്മീരില്‍ രണ്ട് അണക്കെട്ടുകള്‍ പണിയാന്‍ പാകിസ്ഥാനും ചൈനയും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതിനെതിരെയാണ് ജനങ്ങള്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്. തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് ആരോപിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മേഖലയിലെ വര്‍ധിച്ച തോതിലുളള ചൈനീസ് സാന്നിധ്യത്തിലും പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്.

തിങ്കളാഴ്ച ജനങ്ങള്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നീലം,ഝലം നദികളില്‍ രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിയ്ക്കുന്നതിനാണ് ഇരു രാജ്യങ്ങളും ധാരണയായത്. നദികളെയും മുസാഫറബാദിനെയും രക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. 

പാക് അധീന കശ്മീരില്‍ ആസാദ് പട്ടാന്‍, കൊഹാല എന്നി പേരുകളിലാണ് ജലവൈദ്യുത പദ്ധതികള്‍ വരുന്നത്. നിര്‍ദിഷ്ട ആസാദ് പട്ടാന്‍ ജലവൈദ്യുത പദ്ധതിയിലൂടെ 700 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. വിവാദമായ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് അണക്കെട്ട് നിര്‍മ്മാണം. 154 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട കൊഹാല ജലവൈദ്യുത പദ്ധതി. ചൈനയുടെ ത്രീ ഗോര്‍ജസ് കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തുന്നത്. 2026 നകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com