സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ആണ് ട്രംപിനെ 2021 ലെ നോബല്‍ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തത്
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ആണ് ട്രംപിനെ 2021 ലെ നോബല്‍ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തത്.

ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിനാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കശ്മീര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ഇടപെടലുകളും നാമനിര്‍ദേശത്തില്‍ പറയുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം നോബല്‍ പുരസ്‌കാരത്തിനു അര്‍ഹനാണെന്നും ക്രിസ്റ്റ്യന്‍ ടൈബ്രിങ് പറയുന്നു.

ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ െ്രെടബ്രിങ് പറഞ്ഞു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍കൂടിയായ ടൈബ്രിങ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com