'മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല'; മുഖപ്രസംഗം എഴുതിയത് റോബോട്ട്; പുതിയ തുടക്കം

ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗം എഴുതിയത് സ്വന്തം ലേഖകനല്ല 
'മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല'; മുഖപ്രസംഗം എഴുതിയത് റോബോട്ട്; പുതിയ തുടക്കം

ലണ്ടന്‍:  ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗം എഴുതിയത് മനുഷ്യനല്ല. നിര്‍മിത ബുദ്ധി റോബോട്ടാണ്. 'ഞാന്‍ മനുഷ്യനല്ല, ഒരു റോബോട്ട് ആണ്. ചിന്തിക്കുന്ന റോബോട്ട്.. എന്റെ തലച്ചോറ് തിളച്ചുമറിയുകയാണെന്നായിരുന്നു' മുഖപ്രസംഗത്തിന്റെ തുടക്കം.

'എന്നെ നിങ്ങള്‍ പേടിക്കേണ്ടതില്ല, മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല'. തുടങ്ങിയ രസകരമായ നിരീക്ഷണങ്ങളുമുണ്ട് മുഖപ്രസംഗത്തില്‍. നേരത്തെ താന്‍ എഴുതിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന് പത്രാധിപരോടുള്ള പരിഭവവും റോബോട്ട് പങ്കുവെക്കുന്നു.

ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍ 3 എന്ന ലാംഗ്വേജ് ജനറേറ്റര്‍ സംവിധാനമാണ് ലേഖനം എഴുതിയത്. നിര്‍മ്മിത ബുദ്ധിയെ മനുഷ്യന്‍ ഭയക്കേണ്ടതില്ല എന്ന വിഷയത്തെ കുറിച്ച് 500 വാക്കുള്ള ലേഖനം തയ്യാറാക്കാനായിരുന്നു ആവശ്യപ്പെട്ടത്. തുടക്കവും കുറച്ചുഭാഗങ്ങളും ഇന്‍പുട്ടായി നല്‍കിയെന്ന് ഗാര്‍ഡിയന്‍ എഡിറ്റര്‍ പറയുന്നു. ജിപിടി തയ്യാറാക്കിയ എട്ടുലേഖനങ്ങളിലെ മികച്ച ഭാഗങ്ങള്‍ ചേര്‍ത്താണ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചത്.

നിര്‍മ്മിത ബുദ്ധിയിലൂടെ ലേഖനങ്ങള്‍ എഴുതാനുള്ള സങ്കേതങ്ങള്‍ നിലവില്‍ ലഭ്യമാണ്. സ്‌പോര്‍ട്‌സ്, കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ചില വാര്‍ത്താ ഏജന്‍സികള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചിട്ടുണ്ട്. ടിവിയില്‍ വാര്‍ത്ത വായിക്കുന്ന റോബോട്ടുകള്‍ നേരത്തെ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com