ഇരുപത് വര്‍ഷമായി ഇണയുമായി സമ്പര്‍ക്കമില്ല, 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകളിട്ടു 

മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും ഇതെന്നാണ് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്
ഇരുപത് വര്‍ഷമായി ഇണയുമായി സമ്പര്‍ക്കമില്ല, 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകളിട്ടു 

ണചേരാതെ 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകള്‍ ഇട്ടു. ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ പാമ്പാണ് മുട്ടയിട്ടത്. അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് അപൂര്‍വ്വ സംഭവം. 

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ മലമ്പാമ്പുകള്‍ പ്രത്യുത്പാദനം നടത്തുമെങ്കിലും സംഭവം അസാധാരണമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. അറുപതുകളിലേക്കെത്തുന്നതിന് വളരെ മുമ്പുതന്നെ മലമ്പാമ്പുകള്‍ മുട്ടയിടുന്നത് അവസാനിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും ഇതെന്നാണ് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്. 

ജൂലൈ 23നാണ് മലമ്പാമ്പ് മുട്ടയിട്ടത്. മൂന്ന് മുട്ടകള്‍ ഇന്‍ക്യുബേറ്റിലേക്കും രണ്ട് മുട്ടകള്‍ ജെനറ്റിക് സാംപ്ലിങ്ങിനുമായി ഉപയോഗിച്ചു. രണ്ട് മുട്ടകള്‍ നശിച്ചുപോയെന്നും അധികൃതര്‍ പറഞ്ഞു. 

1961 ഒരു സ്വകാര്യ വ്യക്തിയാണ് പാമ്പിനെ മൃഗശാലയ്ക്ക് നല്‍കിയത്. 1990ല്‍ ഈ പാമ്പ് മുട്ടയിട്ടിരുന്നു. അന്ന് പാമ്പുകളെ ഒന്നിച്ച് ബക്കറ്റില്‍ ഇട്ടിരുന്നതിനാല്‍ ഇണചേര്‍ന്ന് മുട്ടയിട്ടതാകാം എന്നാണ് കരുതുന്നത്. വീണ്ടും 2009ല്‍ മുട്ടയിട്ടെങ്കിലും അവ നശിച്ചുപോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com