റെംഡിസിവിറിനോട് മുഖംതിരിച്ച് യുഎസ് ആശുപത്രികൾ; മരുന്ന് നൽകുന്നത് ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രം

അനുവദിച്ച കോട്ടയുടെ മൂന്നിലൊന്നുപോലും ആശുപത്രികൾ വാങ്ങുന്നില്ലെന്നാണ്  റിപ്പോർട്ടുകൾ
റെംഡിസിവിറിനോട് മുഖംതിരിച്ച് യുഎസ് ആശുപത്രികൾ; മരുന്ന് നൽകുന്നത് ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രം

വാഷിങ്ടൺ ഡിസി: കോവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്നിനോട് മുഖംതിരിച്ച് യുഎസ് ആശുപത്രികൾ. കോവിഡ് രോഗികളിൽ രോഗവിമുക്തി വേഗത്തിൽ നൽകുന്നതായി കണ്ടെത്തിയ ഈ മരുന്ന് 90 ശതമാനത്തോളം വാങ്ങിക്കൂട്ടിയത് ട്രംപ് ഭരണകൂടമാണ്. എന്നാൽ അനുവദിച്ച കോട്ടയുടെ മൂന്നിലൊന്നുപോലും ആശുപത്രികൾ വാങ്ങുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചില ആശുപത്രികളിൽ മരുന്ന് ഇപ്പോഴും ഉപയോ​ഗിക്കുന്നുണ്ടെങ്കിലും ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രമാണ് ഇത് നൽകുന്നത്. രോ​ഗാവസ്ഥ സാധാരണനിലയിലുള്ള രോ​ഗികൾക്ക് അമേരിക്കയിലെ എട്ടിൽ ആറ് ആശുപത്രികളും ഈ മരുന്ന് നൽകുന്നില്ലെന്നാണ് റിപ്പോർട്ട്.  
ജൂലൈ 6 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലത്ത് സംസ്ഥാനങ്ങളും പ്രാദേശിക ആരോഗ്യവകുപ്പുകളുമാണ് 72 ശതമനം റെംഡിസിവിർ വാങ്ങിയത്. അതിൻ്റെ മൂന്നിലൊന്ന് മാത്രമാണ് ആശുപത്രികൾ വാങ്ങിയത്

യുഎസ് ലൈസൻസ് അതോറിറ്റികളുടെ അംഗീകാരം നേടിയ  ആദ്യത്തെ മരുന്നാണ് റെംഡിസിവിർ. ഗിലീഡ് പേറ്റൻഡ് നേടിയിട്ടുള്ള ഈ മരുന്ന് മറ്റ് കമ്പനികൾക്ക് ഉണ്ടാക്കുവാൻ അനുമതിയുള്ളതല്ല. ആറ് ഡോസ് അടങ്ങുന്ന ട്രീറ്റ്മെൻറിന് രണ്ടലക്ഷത്തി നാൽപ്പത്തി ഒന്നായിരം രൂപയോളമാണ് ചെലവെന്നാണ് യുഎസ് ഭരണകൂടം വിശദമാക്കുന്നത്. മരുന്നിന്റെ അഞ്ച് ലക്ഷം ഡോസാണ് അമേരിക്ക വാങ്ങിക്കൂട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com