കൊറോണ വൈറസിന്റെ ചിത്രങ്ങളെടുത്ത് ​ഗവേഷകർ

കൊറോണ വൈറസിന്റെ ചിത്രങ്ങളെടുത്ത് ​ഗവേഷകർ
കൊറോണ വൈറസിന്റെ ചിത്രങ്ങളെടുത്ത് ​ഗവേഷകർ

വാഷിങ്ടൺ: കോവിഡ് വ്യാപനം ലോകം മുഴുവൻ വലിയ തോതിൽ തുടരുന്നതിനിടെ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഗവേഷകർ. ശ്വാസകോശ കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങളാണ് ​ഗവേഷകർ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ​ഗവേഷകർ പകർത്തിയ വൈറസിന്റെ ചിത്രങ്ങൾ ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പരീക്ഷണശാലയിൽ വളർത്തിയെടുത്ത കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങളാണ് ഗവേഷകർ പകർത്തിയത്. നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ദൗത്യത്തിന് പിന്നിൽ. 

ശ്വാസകോശ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെയ്ക്കുകയും 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ടോൺ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയുമായിരുന്നു ശാസ്ത്രജ്ഞർ. ശ്വസനനാളത്തിൽ കൊറോണ വൈറസ് അണുബാധ എത്രത്തോളം തീവ്രമാകുന്നുവെന്ന വ്യക്തമാക്കുന്നവയാണ് ഈ ചിത്രങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com