മാസ്‌ക് ധരിച്ചില്ലേ ?; ശവക്കുഴി കുത്താം ; വേറിട്ട ശിക്ഷ

മാസ്‌ക് ധരിക്കാത്തവര്‍ക്ക്, കോവിഡ് ബാധിച്ചു മരിച്ചവരെ മറവുചെയ്യാനുള്ള ശവക്കുഴി കുത്തുക എന്ന ശിക്ഷയാണ് നല്‍കുന്നത്
മാസ്‌ക് ധരിച്ചില്ലേ ?; ശവക്കുഴി കുത്താം ; വേറിട്ട ശിക്ഷ

ജാവ : കോവിഡ് കാലത്ത് മുഖാവരണം നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശം ലോകരാജ്യങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ വിവിധ രാജ്യങ്ങള്‍ പിഴശിക്ഷ അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക്  ഇന്തോനേഷ്യയിലാണ് വേറിട്ട ശിക്ഷ നല്‍കുന്നത്. 

മാസ്‌ക് ധരിക്കാത്തവര്‍ക്ക്, കോവിഡ് ബാധിച്ചു മരിച്ചവരെ മറവുചെയ്യാനുള്ള ശവക്കുഴി കുത്തുക എന്ന ശിക്ഷയാണ് നല്‍കുന്നത്.  ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയിലെ ഗ്രേസിക് മേഖലയിലാണ് വിചിത്ര ശിക്ഷ നല്‍കിയത്. 

പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാതെ പ്രത്യക്ഷപ്പെട്ട എട്ടുപേരെയാണ് അധികൃതര്‍, നബേട്ടന്‍ ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ ശവക്കുഴി തയ്യാറാക്കുന്ന ജോലി ശിക്ഷയായി നല്‍കിയത്. നിലവില്‍ മൂന്നുജോലിക്കാര്‍ മാത്രമാണ് അവിടെയുള്ളത്. ഇവരെയും ശിക്ഷയായി അവിടെ ജോലിക്ക് നിയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സെര്‍മെ ജില്ലാ മേധാവി സുയോനോ പറഞ്ഞു. 

രണ്ടുപേര്‍ക്ക് കുഴിമാടം തയ്യാറാക്കുന്നതിന്റെ ചുമതല നല്‍കി. ഒരാള്‍ക്ക് കുഴിയെടുക്കുന്നതിനുള്ള ഉത്തരവാദിത്തവും നല്‍കി. മറ്റൊരാള്‍ക്ക് കുഴിമാട്തില്‍ മൃതദേഹം സ്ഥാപിക്കുന്നതിനുള്ള പലകബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ജോലിയുമാണ് നല്‍കിയത്. പുതിയ ശിക്ഷാരീതി നിയമലംഘനം വളരെയേറെ കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുയോനോ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com