നാളീകേരം കിട്ടാനില്ല, കാര്യം ജനങ്ങളോടു പറയാന്‍ തെങ്ങില്‍ കയറി മന്ത്രി, വാര്‍ത്താസമ്മേളനം ( വീഡിയോ)

ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങുകള്‍ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു
നാളീകേരം കിട്ടാനില്ല, കാര്യം ജനങ്ങളോടു പറയാന്‍ തെങ്ങില്‍ കയറി മന്ത്രി, വാര്‍ത്താസമ്മേളനം ( വീഡിയോ)

കൊളംബോ: രാജ്യത്തെ നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ തെങ്ങില്‍ കയറി മന്ത്രിയുടെ വാര്‍ത്താസമ്മേളനം. ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോയാണ് വേറിട്ട വാര്‍ത്താസമ്മേളനത്തിന് മുതിര്‍ന്നത്. 

നാളികേര ഉല്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു മന്ത്രിയുടെ സാഹസികത. ദന്‍കോട്ടുവയിലെ ഒരു തെങ്ങിന്‍തോപ്പില്‍ വെച്ചായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം അനുഭവിക്കുകയാണ്. നിലവില്‍ 700 ദശലക്ഷം നാളികേരത്തിന്റെ കുറവ് നേരിടുന്നു. 

അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങുകള്‍ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതുവഴി രാജ്യത്തിന് നാളികേര കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെങ്ങില്‍ കയറിയ മന്ത്രി കൈയില്‍ നാളികേരം പിടിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com