ഓസ്ട്രേലിയൻ തീരത്ത് നിരവധി തിമിം​ഗലങ്ങൾ മണൽത്തിട്ടയിൽ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം

ഓസ്ട്രേലിയൻ തീരത്ത് നിരവധി തിമിം​ഗലങ്ങൾ മണൽത്തിട്ടയിൽ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
ഓസ്ട്രേലിയൻ തീരത്ത് നിരവധി തിമിം​ഗലങ്ങൾ മണൽത്തിട്ടയിൽ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം

സിഡ്‌നി: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് മണൽത്തിട്ടയിൽ നിരവധി തിമിം​ഗലങ്ങൾ കുടുങ്ങിക്കിടക്കുന്നു. 270 ഓളം തിമിംഗലങ്ങളാണ് ഈ പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയ തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കും. സമു​ദ്ര ​ഗവേഷക സംഘമാണ് രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഏത് രീതിയിലാണ് തിമിംഗലങ്ങളെ രക്ഷപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും ഉടൻ രക്ഷാ ദൗത്യം ആരംഭിക്കുമെന്നും ടാസ്മാനിയ പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് സർവീസ് മാനേജർ നിക്ക് ഡേക പറഞ്ഞു.

പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതുന്ന 25 എണ്ണം മണൽത്തിട്ടയിൽ കുടുങ്ങി ചത്തതായി ഗവേഷകർ പറയുന്നു. കടൽ ഡോൾഫിൻ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ചത്തടിഞ്ഞത്. ഈ മേഖലയിൽ നേരത്തേയും തിമിംഗലങ്ങൾ കുടുങ്ങിപ്പോയിട്ടുണ്ട്. എന്നാൽ ഇത്രയധികം തിമിംഗലങ്ങൾ ഒരുമിച്ച് കുടുങ്ങുന്നത് അപൂർവമാണ്. 

എന്തുകൊണ്ടാണ് തിമിംഗലങ്ങൾ ഇത്തരത്തിൽ കൂട്ടത്തോടെ അവയ്ക്ക് വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ച് അറിയില്ലെന്ന് നിക്ക് ഡേക പറയുന്നു. ഒരുപക്ഷേ അവ സംഘത്തിലെ നേതാവിനെ പിന്തുടർന്നെത്തുന്നതാവാം. തിമിംഗലങ്ങളുടെ സാമൂഹിക ജീവിതം വളരെ ശക്തമാണ്. കൂട്ടത്തിലെ ഒരാൾക്ക് അപകടം പറ്റിയാലോ മറ്റോ മറ്റ് സംഘാംഗങ്ങൾ അവിടേക്കെത്തുന്നത് അവയുടെ ശീലമാണെന്നും അങ്ങനെ മണൽത്തിട്ടയിൽ കുടുങ്ങിയതാവാമെന്നും നിക്ക് ഡേക കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com