വിദേശ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറാഖ്

നയതന്ത്ര പ്രതിനിധികളെയടക്കം പുറത്തുനിന്നുള്ള ആരേയും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായെന്ന് ഇറാഖ് ആരോഗ്യമന്ത്രി
വിദേശ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറാഖ്

ബാഗ്ദാദ്: വിദേശ സഞ്ചാരികള്‍ രാജ്യത്തിലേക്ക് കടക്കുന്നത് നിരോധിച്ച് ഇറാഖ്. അയല്‍ രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

നയതന്ത്ര പ്രതിനിധികളെയടക്കം പുറത്തുനിന്നുള്ള ആരേയും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായെന്ന് ഇറാഖ് ആരോഗ്യമന്ത്രി ഹസ്സന്‍ അല്‍ തമീമി പറഞ്ഞു. 

ഷിയ മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനമായ അര്‍ബീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

അര്‍ബീന്‍ തീര്‍ത്ഥാടനത്തിന് ശേഷം രാജ്യത്ത് കോവിഡ് വര്‍ദ്ധനവ് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 3,19,035ആണ് ഇറാഖില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം. 8,555പേര്‍ മരിച്ചു. 2,53,591പേര്‍ രോഗമുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com