വാതില്‍ തുറക്കുന്നതിനിടെ പാമ്പ് തലയില്‍; ഞെട്ടിത്തരിച്ച് വീട്ടമ്മ 

അമേരിക്കയില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറക്കുന്നതിനിടെ പാമ്പ് തലയില്‍ വീണു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറക്കുന്നതിനിടെ പാമ്പ് തലയില്‍ വീണു. തലയില്‍ എന്തോ ഇഴയുന്ന പോലെ തോന്നിയ സ്ത്രീ, താഴേക്ക് നോക്കിയപ്പോള്‍ കാലില്‍ വീണ പാമ്പിനെ കണ്ട് പരിഭ്രാന്തിയിലായി. തുടര്‍ന്ന് ചൂലെടുത്ത് പാമ്പിനെ ദൂരത്തേയ്ക്ക് കളഞ്ഞതായി മിച്ചല്‍ പറയുന്നു.

അമേരിക്കയിലെ മിസിസിപ്പിയില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ വന്നതാണ് മിച്ചല്‍. 'മുന്‍വശത്തെ വാതില്‍ തുറക്കുന്നതിനിടെയാണ് പാമ്പ് തലയില്‍ വീണത്. തലയില്‍ എന്തോ വീണതു പോലെയാണ് ആദ്യം തോന്നിയത്. ഉടന്‍ തന്നെ താഴേക്ക് നോക്കി. പാമ്പ് കാലിലേക്ക് വീണു. പാമ്പിനെ കണ്ടു ഞാന്‍ ഞെട്ടി തരിച്ചുപോയി' - മിച്ചല്‍ പറയുന്നു.

പത്ത് ഇഞ്ച് നീളമുളള ചേരയാണ് വീടിലിന്റെ ഭിത്തിയില്‍ കയറിയത്. തലയില്‍ വീണതിന് ശേഷം നിലത്തുവീണ പാമ്പ് അടുക്കള ലക്ഷ്യമാക്കി നീങ്ങി. ഉടനെ ചൂലെടുത്ത് പാമ്പിനെ ദൂരത്തേയ്ക്ക് കൊണ്ടുപോയി കളഞ്ഞതായി മിച്ചല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com