മുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ യുവതിയുടെ കവിളില്‍ ഡോക്ടര്‍ ചുംബിച്ചു; കെട്ടിപ്പിടിച്ചു; പരാതി

 ഡോക്ടര്‍ക്കെതിരെ ലൈംഗിക പരാതിയുമായി യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്:  ഡോക്ടര്‍ക്കെതിരെ ലൈംഗിക പരാതിയുമായി യുവതി. ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെയാണ് അമേരിക്കകാരിയായ 31കാരി പരാതി നല്‍കിയിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ബോട്ടോക്‌സ് ട്രീറ്റ്‌മെന്റിനെത്തിയ തന്നെ കെട്ടിപ്പിടിച്ചതായും ചുംബിച്ചതായും പരാതി.

എന്റെ ബോട്ടോക്‌സിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്‌മെന്റിനെകുറിച്ചുള്ള ഭയവും അടുത്തിടെ സുഹൃത്തുമായുണ്ടായ അകല്‍ച്ചയുമൊക്കെയായി മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഡോക്ടര്‍ അദ്ദേഹത്തിന്റെ രണ്ട് കയ്യുകളും ഉപയോഗിച്ച് എന്റെ കവിളില്‍ സ്പര്‍ശിച്ചത്. അതിനു ശേഷം രണ്ട് തവണ ചുംബിക്കുകയും ചെയ്തതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.

അതിന് ശേഷം ചുണ്ടുകളിലും ചുംബിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുഖം തിരിച്ച് ആ മുറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ അയാള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ആലിംഗനം ചെയ്തു വീണ്ടും ചുംബിക്കുകയും ചെയ്തതായും യുവതി പറയുന്നു. ചോദ്യം ചെയ്യലില്‍ 42കാരനായ ഡോക്ടര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 

ലൈംഗിക അതിക്രമക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 29ന് നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com