ലോക്ക്ഡൗണ്‍ കാലത്ത് ബാല്‍ക്കണിയില്‍ കണ്ടുമുട്ടല്‍, ആ മാജിക്കല്‍ മൊമന്റ് പ്രണയത്തിന് വഴിമാറി; 'റോമിയോ ജൂലിയറ്റ്' വിവാഹനിശ്ചയം 

അന്ന് രാത്രി ടെറസിന് മുകളില്‍ അഗ്നെല്ലിയെ കണ്ടതിനെ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' എന്നാണ് ഡല്‍പോസ് വിശേഷിപ്പിക്കുന്നത്
ലോക്ക്ഡൗണ്‍ കാലത്ത് ബാല്‍ക്കണിയില്‍ കണ്ടുമുട്ടല്‍, ആ മാജിക്കല്‍ മൊമന്റ് പ്രണയത്തിന് വഴിമാറി; 'റോമിയോ ജൂലിയറ്റ്' വിവാഹനിശ്ചയം 

റ്റലിയില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന സമയത്താണ് 38കാരനായ മൈക്കിള്‍ ഡല്‍പോസും 40കാരിയായ പവോല അഗ്നെല്ലിയും ആദ്യമായി കാണുന്നത്. റോമിയോ ജൂലിയറ്റിന്റെ നാടായ വെറോണയിലായിരുന്നു ഈ കൂടിക്കാഴ്ചയും അരങ്ങേറിയത്. അന്ന് രാത്രി ടെറസിന് മുകളില്‍ അഗ്നെല്ലിയെ കണ്ടതിനെ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' എന്നാണ് ഡല്‍പോസ് വിശേഷിപ്പിക്കുന്നത്. 

"അവളുടെ ചിരിയും സൗന്ദര്യവും കണ്ടപ്പോള്‍ ഞാന്‍ സ്തബ്ധനായി നിന്നുപോയി". ഡെല്‍പോസിന്റെ വീടിന് എതിര്‍വശത്തെ ആറാം നിലയിലെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു ആഗ്നെല്ലി. വൈകിട്ട് ആറ് മണിയായിരുന്നു സമയം. പശ്ചാത്തലത്തില്‍ അഗ്നെല്ലെയുടെ സഹോദരി വയലിന്‍ വായിക്കുന്നതും കേള്‍ക്കാമായിരുന്നു. ആ നിമിഷത്തെ 'മാജിക്കല്‍ മൊമന്റ്' എന്നാണ് ആഗ്നല്ലി വിശേഷിപ്പിക്കുന്നത്. 

അഞ്ചാം വയസ്സുമുതല്‍ ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ആഗ്നെല്ലി അന്ന് ആദ്യമായാണ് ഡെല്‍പോസിനെ കാണുന്നത്. 'എന്ത് സുന്ദരനായ ചെറുപ്പക്കാരന്‍ എന്നാണ് എന്റെ മനസ്സില്‍ ആദ്യം തോന്നിയത്', ആഗ്നെല്ലി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തമ്മില്‍ സുഹൃത്തുക്കളായ ഇരുവരും പിന്നീട് സ്ഥിരമായി ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി. അതിനുശേഷം പത്ത് ആഴ്ചകളോളം ലോക്ക്ഡൗണ്‍ തുടര്‍ന്നു. ഇതിനിടയില്‍ അവര്‍ തമ്മിലുള്ള ബന്ധം ആഴത്തിലായി. ഇരുവരും തമ്മില്‍ മനസ്സിലാക്കുകയും ഒരേ കാഴ്ചപ്പാടാണ് രണ്ടുപേര്‍ക്കും എന്ന് തിരിച്ചറിയുകയും ചെയ്തു. 

പൂക്കള്‍ അയച്ചുനല്‍കി ആഗ്നെല്ലിയോടുള്ള പ്രണയം ഡയപ്പോസ് അറിയിച്ചു. ബാല്‍ക്കണിയില്‍ ബെഡ്ഷിറ്റില്‍ ബബിള്‍ ഉപയോഗിച്ച് ഡയപ്പോസ് ആഗ്നെല്ലിയോടുള്ള പ്രണയം തുറന്നുപറഞ്ഞതോടെയാണ് സംഭവം വാര്‍ത്തയായത്. പിന്നീട് ഇരുവരും ഇക്കാര്യം കുടുംബവുമായി സംസാരിച്ചു. ഒടുവില്‍ ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ അടുത്തള്ള പാര്‍ക്കില്‍ വച്ച് ഇവര്‍ ആദ്യമായി കണ്ടുമുട്ടി. മാസ്‌ക് മാറ്റി ആദ്യ ചുംബനവും പങ്കിട്ടു. ആറ് മാസങ്ങള്‍ക്കിപ്പുറം ഇവരുടെ വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com