യുക്രെയ്നിൽ സൈനിക വിദ്യാർത്ഥികൾ യാത്രചെയ്ത വിമാനം തകർന്നു; 22 മരണം 

വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു
യുക്രെയ്നിൽ സൈനിക വിദ്യാർത്ഥികൾ യാത്രചെയ്ത വിമാനം തകർന്നു; 22 മരണം 

കീവ് (യുക്രെയ്ൻ): യുക്രെയ്നിൽ സൈനിക വിദ്യാർത്ഥികൾ യാത്രചെയ്ത വിമാനം തകർന്ന് 22 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. നാല് പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 

വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉൾപ്പെടെ 28 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. ആന്റനോവ്-26 വിമാനം ലാൻഡിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com