വാക്‌സിന്‍ വരുന്നതിന് മുമ്പ് കോവിഡ് മരണം ഇരുപത് ലക്ഷം കടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്
വാക്‌സിന്‍ വരുന്നതിന് മുമ്പ് കോവിഡ് മരണം ഇരുപത് ലക്ഷം കടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ജനീവ: കോവിഡ് മരണസംഘ്യ പത്ത് ലക്ഷത്തിലേക്കടക്കുമ്പോഴും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ പരീക്ഷണങ്ങളൊന്നും ഇനിയും ലക്ഷ്യം കണ്ടിട്ടില്ല. പല പരീക്ഷണങ്ങളും വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ഫലപ്രദമായ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് കൊറോണ വൈറസ് ബാധ മൂലമുള്ള മരണം ഇരുപത് ലക്ഷം വരെ ഉയരാമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. 

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ എച്ച് ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. 

ഇതുവരെ 32,765,204 കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അമേരിക്കയില്‍ 7,244,184 ആണ് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 2,08,440 പേര്‍ മരിച്ചു. രണ്ടാമതുള്ള ഇന്ത്യയില്‍ 59ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com