നീലത്തിമിംഗലം ഒറ്റയ്ക്ക്, വളഞ്ഞാക്രമിച്ചത് എഴുപത്തഞ്ചോളം കൊലയാളി തിമിംഗലങ്ങള്‍; പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത് (വീഡിയോ)

എഴുപത്തഞ്ചോളം കൊലയാളി തിമിംഗലങ്ങള്‍ ചേര്‍ന്ന് നീലത്തിമിംഗലത്തെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
നീലത്തിമിംഗലത്തെ കൊലയാളി തിമിംഗലങ്ങള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നു
നീലത്തിമിംഗലത്തെ കൊലയാളി തിമിംഗലങ്ങള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നു

ഴുപത്തഞ്ചോളം കൊലയാളി തിമിംഗലങ്ങള്‍ ചേര്‍ന്ന് നീലത്തിമിംഗലത്തെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത്.  മൂന്നു മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ നീല തിമിംഗലത്തെ കീഴ്‌പ്പെടുത്തി ഭക്ഷണമാക്കി. ഒറ്റയ്ക്ക് അത്ര അപകടകാരിയല്ലാത്ത കൊലയാളി തിമിംഗലം കൂട്ടം ചേര്‍ന്നാല്‍ ഏതൊരു ജീവിയേയും കടിച്ചു കീറാന്‍ കെല്‍പുള്ളവയാണ്. ഈ ജീവികള്‍ കടലിലെ വേട്ടപ്പട്ടികള്‍ എന്നാണ് അറിയപ്പെടുന്നത്. 

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്താണ് സംഭവം. വെസ്റ്റേണ്‍ ഓസ്‌ട്രേയില തിമിംഗല നിരീക്ഷണ വിനോദ സഞ്ചാര സംഘത്തിന്റെ നടത്തിപ്പുകാരിയും ഉടമയുമായ ജെമ്മ ഷാര്‍പ് ആണ് മീറ്ററുകളുടെ അകലെ നിന്ന് ഈ അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. 40 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ജെമ്മയ്‌ക്കൊപ്പം ബോട്ടിലുണ്ടായിരുന്നത്.

കൊലയാളി തിമിംഗല സംഘത്തിന്റെ ഇരതേടലും പ്രജനനവും നടക്കുന്ന സ്ഥലത്തേക്ക് അബദ്ധത്തില്‍ എത്തിപ്പെട്ടതാണ് നീലത്തിമിംഗലം. ആര്‍ട്ടിക്കിലേക്കുള്ള ദേശാന്തര ഗമനത്തിനിടയിലാണ് നീലത്തിമിംഗലം കൊലയാളി തിമിംഗലങ്ങളുടെ നടുവില്‍ അകപ്പെട്ടത്. സാധാരണ ഗതിയില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് നീലത്തിമിംഗലങ്ങള്‍ വഴിമാറിപ്പോവുകയാണ് പതിവ്. എന്നാല്‍  ഇവിടെ അതുണ്ടായില്ല.

നീലത്തിമിംഗലത്തെ കണ്ടെത്തിയ നിമിഷം തന്നെ ഇവ അതിനെ വളഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിനു ശേഷം നീലത്തിമിംഗലത്തെ കീഴ്‌പ്പെടുത്തുകയും ചെയ്തു. നീലത്തിമിംഗലം മുകളിലെത്തി ശ്വാസം എടുക്കാതിരിക്കാനായി ആദ്യം തന്നെ കൊലയാളി തിമിംഗലങ്ങള്‍ പ്രതിരോധം തീര്‍ത്തു. പിന്നീട് കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. എഴുപത്തഞ്ചോളം വരുന്ന  സംഘത്തെ ചെറുക്കാന്‍ കഴിയാതെ നീലത്തിമിംഗലം അവയ്ക്ക് ഇരയാകുന്ന ദയനീയമായ കാഴ്ചയാണ് വിനോദ സഞ്ചാര സംഘത്തിന് പിന്നീട് കാണേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com