യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം; കാര്‍ ഇടിച്ചുകയറ്റിയ ആളെ വെടിവെച്ച് കൊന്നു

യു​എ​സ് കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ലേ​ക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ മരിച്ചു
യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം/ഫോട്ടോ: ട്വിറ്റര്‍
യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം/ഫോട്ടോ: ട്വിറ്റര്‍

വാ​ഷിം​ഗ്ട​ൺ: യു​എ​സ് കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ലേ​ക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ മരിച്ചു. ഫ​സ്റ്റ് റെ​സ്‌​പോ​ൺ​സ് ടീം ​അം​ഗ​മാ​യി​രു​ന്ന വി​ല്യം ബി​ല്ലി​യാ​ണ് മ​രി​ച്ച​ത്. 

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ല്ലി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ല്ലി​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​കി​ത്സ​യി​ലാണ്. കാ​പ്പി​റ്റോ​ളി​ന് മു​ൻ​പി​ലെ സു​ര​ക്ഷാ ബാ​രി​ക്കേ​ഡി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. 

വാ​ഹ​ന​മോ​ടി​ച്ച​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു.  ആക്രമണത്തിന് പി​ന്നാ​ലെ കാ​പ്പി​റ്റോ​ൾ മ​ന്ദി​രം അ​ട​ച്ചു. ഇ​വി​ടേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചിരിക്കുകയാണ്. മ​ന്ദി​ര​ത്തി​ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com