ആശുപത്രി നിന്നുകത്തി; ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി പൂര്‍ത്തീകരിച്ച് ഡോക്ടര്‍മാര്‍, ശരിക്കുള്ള ഹീറോകളെന്ന് ലോകം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 11:31 AM |
Last Updated: 04th April 2021 11:33 AM | A+A A- |

ചിത്രം: ട്വിറ്റര്‍
ആശുപത്രിയില്‍ അഗ്നി ആളിപ്പടര്‍ന്നിട്ടും ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങള്‍. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് ഈ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്.
രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപച്രിയില്‍ തീ പകര്‍ന്നത്. എന്നാല്‍ ചീഫ് സര്‍ജന്‍ ഡോ. വാലന്റൈന്‍ ഫിലാറ്റോവ് ആശുപത്രി വിട്ടു പുറത്തുപോകാന്‍ വിസ്സമ്മതിക്കുകയായിരുന്നു. കെട്ടിടം മുഴുവന്‍ പുകയില്‍ നിറഞ്ഞപ്പോഴും ഡോക്ടറും സംഘവും ശസ്ത്രക്രിയ തുടര്‍ന്നു. രണ്ടുമണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
VIDEO: A team of doctors successfully completed open heart surgery inside a Russian hospital that caught fire as firefighters battled the flames from the outside pic.twitter.com/NzpIo7G10E
— Markets Today (@marketstodays) April 3, 2021
'ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു...ഞങ്ങളും മനുഷ്യരാണല്ലോ...രോഗിയുടെ ജീവന്‍ രക്ഷിക്കാതെ ഞങ്ങള്‍ക്ക് പുറത്തുപോകാന്‍ സാധിക്കില്ലായിരുന്നു...' എന്ന് ഡോ. ഫിലാറ്റോവ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തീ ആളിപ്പടരുന്ന ആശുപത്രി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ വീഡിയോയും എട്ട് ഡോക്ടര്‍മാരുടെ സംഘം ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.