കടലില്‍ കുളിക്കാനിറങ്ങിയ ഗവേഷകനെ ഓടിച്ചിട്ടടിച്ചു; കയ്യിലും കഴുത്തിലും കൈകള്‍ പതിഞ്ഞ പാട്, നീരാളിയുടെ ദൃശ്യങ്ങള്‍ 

കടലില്‍ കുളിക്കാനിറങ്ങിയ ഒരാളെ നീരാളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
നീരാളി
നീരാളി

ടലില്‍ കുളിക്കാനിറങ്ങിയ ഒരാളെ നീരാളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കടലില്‍ ഇറങ്ങിയ യുവാവിനെ നീണ്ട കൈകള്‍ ഉപയോഗിച്ച് നീരാളി വീശിയടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായത്. 

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടല്‍തീരത്ത് കുളിക്കാനിറങ്ങിയ ഗവേഷകനായ ലാന്‍സ് കാള്‍സണ്‍ എന്ന വ്യക്തിക്കാണ് നീരാളിയുടെ പ്രഹരമേറ്റത്. രണ്ടു വയസുകാരിയായ മകളെയും കൂട്ടി കടലില്‍ നീന്തുന്നതിനിടെ ഒരു ജീവി വെള്ളത്തിന്റെ മുകളിലേക്ക് ഉയര്‍ന്നുവന്നു ഒരു കടല്‍കാക്കയെ അടിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ സമീപത്തു ചെന്ന് നോക്കിയപ്പോഴാണ് അതൊരു വലിയ നീരാളിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ അദ്ദേഹം നീരാളിയുടെ ദൃശ്യങ്ങളും പകര്‍ത്തി.

എന്നാല്‍ ഇതോടെ നീരാളിയുടെ ശ്രദ്ധ ലാന്‍സിന്റെ നേര്‍ക്കായി. വെള്ളത്തിലൂടെ വളരെവേഗം അടുത്തെത്തിയ നീരാളി നീണ്ട കൈ ഉയര്‍ത്തി അദ്ദേഹത്തെ വീശി അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ പ്രതികരണം കണ്ട് താന്‍ അമ്പരന്നു പോയതായി ലാന്‍സ് വ്യക്തമാക്കി. ഇതിനു ശേഷം ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് നീരാളി അവിടെനിന്നും നീങ്ങിയെന്ന് തോന്നിയപ്പോഴാണ് ലാന്‍സ് വീണ്ടും നീന്തല്‍ തുടര്‍ന്നത്. പക്ഷേ അപ്പോഴും നീരാളി അദ്ദേഹത്തെ പിന്തുടര്‍ന്നു.

നീന്താന്‍ ഇറങ്ങി സെക്കന്‍ഡുകള്‍ക്കകം നീരാളി പിന്നില്‍ നിന്നു ലാന്‍സിന്റെ കൈയിലേക്ക് വീശിയടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ലാന്‍സിന്റെ കണ്ണട വെള്ളം വീണു മൂടുകയും ചെയ്തു. അത് തുടച്ചു നീക്കാന്‍ സമയം ലഭിക്കും മുന്‍പ് നീരാളി വീണ്ടും അദ്ദേഹത്തെ ആക്രമിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ കഴുത്തിലാണ് പ്രഹരമേറ്റത്. പിന്നെ ഒട്ടും സമയം കളയാതെ താന്‍ കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു എന്ന് ലാന്‍സ് വിശദീകരിച്ചു.

കരയിലെത്തി ശരീരം പരിശോധിച്ചപ്പോള്‍  ലാന്‍സിന്റ മുതുകിലും കയ്യിലും കഴുത്തിന്റെ ഇടതുഭാഗത്തുമായി നീരാളിയുടെ കൈകള്‍ പതിഞ്ഞ പാട് തെളിഞ്ഞു കാണാമായിരുന്നു. മറ്റു മരുന്നുകളൊന്നും കരുതാതിരുന്നതിനാല്‍  കൈയിലുണ്ടായിരുന്ന കോള മുറിവില്‍ ഒഴിക്കുകയാണ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com