കാട്ടുപന്നിയുടെ കഴുത്തിൽ പിടിമുറുക്കി ഭീമൻ കരടി; പൊരിഞ്ഞ പോരാട്ടം, ഒടുവിൽ ഇരയെ ഉപേക്ഷിച്ചു, വിഡിയോ 

അമേരിക്കൻ ബ്ലാക്ക് ബെയർ ഇനത്തിൽപെട്ട കരടിയാണ് കാട്ടുപന്നിയെ ആക്രമിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ടെന്നസിയിലെ ഗാട്ട്ലിൻബർഗിലെ ഗ്രേറ്റ് സ്മോക്കി മൗണ്ടൻ ദേശീയ പാർക്കിൽ കാട്ടുപന്നിയെ വേട്ടയാടുന്ന ഭീമൻ കരടിയുടെ ദൃശ്യങ്ങൾ പുറത്ത്. പാർക്കിലെത്തിയ സന്ദർശകർ പകർത്തിയതാണ് ദൃശ്യങ്ങൾ. അമേരിക്കൻ ബ്ലാക്ക് ബെയർ ഇനത്തിൽപെട്ട കരടിയാണ് കാട്ടുപന്നിയെ ആക്രമിച്ചത്. 

പല തവണ കാട്ടുപന്നിയുടെ കഴുത്തിൽ പിടിമുറുക്കിയ കരടി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പരാജയപ്പെട്ട കരടി വഴിയിൽ കാഴ്ചക്കാർ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് കാടിനുള്ളിലേക്ക് കയറി മറഞ്ഞു. പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടർന്നു. 

വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താൽബോട്ട് എന്നയാളാണ് സംഭവത്തിന്റെ ദൃശ്യം പകർത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com