മിന്നല്‍ പ്രളയത്തില്‍ മരിച്ചത് 50 പേര്‍; നിരവധി പേരെ  കാണാതായി; ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു; ഈസ്റ്റര്‍ ദിനത്തില്‍ തീരാദു:ഖമായി ഇന്തോനേഷ്യ

ഇന്തോനേഷ്യയിലും സമീപരാജ്യമായ തിമൂറിലും ഉണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും  50ലധികം പേര്‍ മരിച്ചു
ഇന്തോനേഷ്യയിലെ ദുരന്തഭുമിയില്‍ നിന്ന്‌
ഇന്തോനേഷ്യയിലെ ദുരന്തഭുമിയില്‍ നിന്ന്‌

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലും സമീപരാജ്യമായ തിമൂറിലും ഉണ്ടായ മിന്നല്‍ 
പ്രളയത്തിലും മണ്ണിടിച്ചിലിലും  50ലധികം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പതിനായിരക്കണക്കിന് വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കനത്തമഴയെ തുടര്‍ന്ന് ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രദേശത്തെ പൂര്‍ണമായി മുങ്ങി. ഡാമുകള്‍ കരകവിഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടായതോടെ രാജ്യത്തെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. കനത്തനാശനഷ്ടമാണ് ഉണ്ടായത്. 41 പേര്‍ മരിച്ചതായും 27 പേരെ കാണാതായാതായി ഇന്തോനേഷ്യന്‍ ദുരന്തനിവാരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

അയല്‍രാജ്യമായ തിമോര്‍ ലെസ്റ്റെയില്‍ തലസ്ഥാനമായ ഡിലിയില്‍ 11 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചത്.  വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com