സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മുകളില്‍ എലിയുടെ വിളയാട്ടം; വിഡിയോ വൈറലായതിന് പിന്നാലെ ഫുഡ് സെക്ഷന്‍ അടച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 05:46 PM |
Last Updated: 06th April 2021 05:46 PM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിന് മുകളിലൂടെ എലികള്‍ ഇഴയുന്ന വിഡിയോ വൈറല്‍. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു സ്ത്രീ പകര്‍ത്തിയ വിഡിയോയാണ് വൈറലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലെ ഫുഡ് സെക്ഷന്‍ അടച്ചു.
പാക്കേജ്ഡ് ഭക്ഷണസാധനങ്ങള്‍ അടുക്കിവച്ചിരുന്ന ഷെല്‍ഫിന് മുകളിലായിട്ടാണ് എലികളെ കാണുന്നത്. വിര്‍ജീനിയയിലെ ഹാംപ്ടണിലുള്ള കടയിലാണ് എലികളെ കണ്ടത്. ഇക്കാര്യം ജീവനക്കാരില്‍ ഒരാള്‍ മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വിഡിയോ ഷൂട്ട് ചെയ്ത യുവതി പറഞ്ഞു.
ഇതിനുപിന്നാലെ ഇവിടെനിന്നുള്ള ഭക്ഷണസാധനങ്ങളുടെ വില്‍പന പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. ഇപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഔദ്യോഗിക പ്രസ്താവനയും ഇറക്കി.