സ്വന്തം പൗരന്മാര്‍ക്കും റെസിഡന്റ് വിസക്കാര്‍ക്കും മാത്രം പ്രവേശനം; യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

2021 ഏപ്രില്‍ 5 വരെ റെസിഡന്‍സ് വിസ ലഭിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മസ്‌കറ്റ്: ഒമാനിലേക്കുള്ള പ്രവേശനം ഒമാന്‍ പൗരന്മാര്‍ക്കും, റെസിഡന്‍സ് വിസയുള്ളവര്‍ക്കും മാത്രമായി ചുരുക്കി നിയന്ത്രണം. 2021 ഏപ്രില്‍ 5 വരെ റെസിഡന്‍സ് വിസ ലഭിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുക. 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഒമാനിലേക്ക് എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്. 

സൗദി അറേബ്യ വഴി ഒമാനിലേക്ക് എത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം. സൗദിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട് 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

വൈകുന്നേരം മുതല്‍ വ്യാപാര സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ റമദാന്‍ മാസാവസാനം വരെ വിലക്കിയിട്ടുണ്ട്. മാര്‍ച്ച് 28ന് ഒമാനില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരം എട്ട് മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയായിരുന്നു കര്‍ഫ്യു. ഇത് റമദാന്‍ മാസത്തില്‍ 9 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com