കാറിനടിയില്‍ പതുങ്ങിയിരുന്നത് പത്തടി നീളമുള്ള മുതല, വായില്‍ ടേപ്പ് ചുറ്റി (വീഡിയോ)

റോഡില്‍ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ പതുങ്ങിയിരുന്നത് കൂറ്റന്‍ മുതല
കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയ മുതല
കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയ മുതല

ന്യൂയോര്‍ക്ക്:റോഡില്‍ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ പതുങ്ങിയിരുന്നത് കൂറ്റന്‍ മുതല. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഹില്‍സ് ബറോ കൗണ്ടിയിലാണ് സംഭവം. 

മുതലയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിദഗ്ധരാണ് പത്തടി നീളമുള്ള മുതലയെ കാറിനടിയില്‍ നിന്നും നീക്കം ചെയ്തത്.മുതലയുടെ വായ ടേപ് ഉപയോഗിച്ച് ചുറ്റിയ ശേഷമാണ് മുതലയെ പൊക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റിയത്. 

മുതലയെ പിന്നീട് സമീപത്തുള്ള മുതല ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫിസാണ് മുതലയെ പിടികൂടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com