റമദാന്‍ മാസത്തില്‍ പകലും ഇനി റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം, കര്‍ട്ടണ്‍ ഇട്ട് മറയ്ക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു; പരിഷ്‌കാരവുമായി ദുബൈ

റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് റെസ്റ്റോറന്റുകള്‍ കര്‍ട്ടണ്‍ ഇട്ട് മറയ്ക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ദുബൈ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബൈ: റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് റെസ്റ്റോറന്റുകള്‍ കര്‍ട്ടണ്‍ ഇട്ട് മറയ്ക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ദുബൈ. റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്ന പേരിലാണ് റെസ്റ്റോറന്റുകള്‍ കര്‍ട്ടണ്‍ ഇട്ട് മറയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നത്. ഇത് നീക്കണമെന്ന നീണ്ടകാലത്തെ ആവശ്യമാണ് പരിഗണിച്ചത്. ടൂറിസം മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് പരിഷ്‌കാരം.

നഗരത്തിലെ സാമ്പത്തിക വികസന ഡിപ്പാര്‍ട്ട്‌മെന്റാണ് സുപ്രധാനമായ തീരുമാനം സ്വീകരിച്ചത്. പുതിയ നിര്‍ദേശം അനുസരിച്ച് റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് കര്‍ട്ടണ്‍ ഇല്ലാതെ റെസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഉപഭോക്താക്കള്‍ക്ക് കര്‍ട്ടണ്‍, ഡിവൈഡര്‍ തുടങ്ങിയ തടസങ്ങള്‍ ഇല്ലാതെ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമാണ് അനുവദിച്ചത്. നേരത്തെ കര്‍ട്ടണ്‍, ഡിവൈഡര്‍ തുടങ്ങിയവ നിര്‍ബന്ധമായിരുന്നു. 

റദമാന്‍ മാസത്തില്‍ വത്രം അനുഷ്ഠിക്കുന്നവരുടെ സംരക്ഷണം എന്ന പേരിലാണ് റെസ്റ്റോറന്റുകള്‍ മറച്ചുകൊണ്ട് കര്‍ട്ടണ്‍ സ്ഥാപിക്കണമെന്ന സര്‍ക്കുലര്‍ വര്‍ഷങ്ങളായി ഇറക്കിയിരുന്നത്. നിലവില്‍ പകല്‍ സമയത്ത് ഭക്ഷണം വിളമ്പുന്നതിന് റെേേസ്റ്റാറന്റുകള്‍ പ്രത്യേക അനുമതിയും തേടേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ മുസ്ലീം ഇതര വിഭാഗക്കാര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് പൊതുസ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിഴ ഈടാക്കിയിരുന്നു. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ദുബൈ. ഇത് കണക്കിലെടുത്താണ് പുതിയ മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com